Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kb Ganeshkumar

ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ഒ​രി​ക്ക​ലും എ​തി​ര്‍​ക്കി​ല്ല: ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നി​ലെ ഭി​ന്ന​ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ജി ​സു​കു​മാ​ര​ൻ നാ​യ​ര്‍ പി​തൃ​തു​ല്യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും എ​തി​ര്‍​ക്കി​ല്ലെ​ന്നും ഇ​പ്പോ​ള്‍ പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

"എ​ന്‍റെ പി​താ​വാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള ഒ​രു പാ​യ ഇ​ട്ടാ​ണ് എ​ൻ​എ​സ്എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​രം​ഭി​ച്ച​ത്. ഇ​ന്ന് 300 കോ​ടി​യു​ടെ ആ​സ്തി​യാ​ണ് താ​ലൂ​ക്ക് യൂ​ണി​യ​നു​ള്ള​ത്. ഈ ​ആ​സ്തി കൈ​ക്ക​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.'​ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു.

"എ​നി​ക്ക് എ​ല്ലാ സ​മു​ദാ​യ​വും ഒ​രു​പോ​ലെ​യാ​ണ്. മ​തേ​ത​ര വി​ശ്വാ​സി​യും സാ​ധാ​ര​ണ​ക്കാ​ര​നു​മാ​ണ് ഞാ​ൻ. വ​ള​ഞ്ഞ വ​ഴി​യി​ൽ അ​ല്ല ഞാ​ൻ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ഭാ​ര​വാ​ഹി​യാ​യ​ത്. വോ​ട്ട് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്.

ജി. ​സു​കു​മാ​ര​ൻ നാ​യ​ര്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്ന് അ​ച്ഛ​ന് ന​ൽ​കി​യ വാ​ക്കാ​ണ്, അ​ത് ഞാ​ൻ പാ​ലി​ക്കും. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ കെ​ട്ടി​പ​ടു​ത്ത​താ​ണ് എ​ൻ​എ​സ്എ​സ് എ​ന്ന മ​ഹാ​പ്ര​സ്താ​നം. ഞാ​ൻ ഏ​കാ​ധി​പ​തി​യൊ​ന്നു​മ​ല്ല. അ​ത്ത​ര​ത്തി​ൽ ഞാ​ൻ ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ പ​റ​യി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​ൻ‌ സാ​ധാ​ര​ണ​ക്കാ​ര​നാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. എ​ല്ലാ​സ​മൂ​ഹ​ത്തി​നും എ​ന്നെ വി​മ​ര്‍​ശി​ക്കാ​നും തി​രു​ത്താ​നും അ​വ​കാ​ശ​മു​ണ്ട്. ഞാ​ൻ താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വെ​ക്കാ​ൻ ക​ത്ത് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​താ​ണ്. പ​ത്ത​നാ​പു​ര​ത്ത് എ​ൻ​എ​സ്എ​സി​നെ ആ​രെ​ങ്കി​ലും ന​യി​ച്ചാ​ൽ മ​തി​യ​ല്ലോ. എ​നി​ക്ക് ജീ​വി​ക്കാ​ൻ ഒ​രു തൊ​ഴി​ലു​ണ്ട്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ടെ​ന്നും താ​ൻ ഓ​ടി​ള​ക്കി വ​ന്ന​യാ​ള​ല്ലെ​ന്നും ഗ​ണേ​ഷ്‍ ​കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി ഹൈ​ബി; മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യം

കൊ​ച്ചി: പൊ​തു​വേ​ദി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ പു​ക​ഴ്ത്തി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ൻ. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഹൈ​ബി മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്.

പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് ചെ​യ്യു​ന്ന ആ​ളാ​ണ് ഗ​ണേ​ഷ്കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി എ​ന്ന മു​ങ്ങാ​ൻ പോ​യ ക​പ്പ​ലി​നെ അ​ദ്ദേ​ഹം കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നും മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും ഹൈ​ബി ആ​ശം​സി​ച്ചു.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ന​ട​ക്കും ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​വീ​ക​ര​ണ​ത്തി​ന് 12 കോ​ടി അ​നു​വ​ദി​ച്ച​ത് ഗ​ണേ​ഷ്കു​മാ​ർ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടെ ന​ന്ദി​യു​ണ്ടെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ വ​ന​ത്തി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വം; ഡ്രൈ​വ​റെ പി​രി​ച്ചു​വി​ടാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ യാ​ത്ര ചെ​യ്ത ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന പ​രാ​തി​യി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വ​യോ​ധി​ക​രും കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന13 അം​ഗ സം​ഘ​ത്തി​നാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ബ​സ് ഡ്രൈ​വ​റെ പി​രി​ച്ചു​വി​ടാ​നും, ക​ണ്ട​ക്ട​റെ സ്ഥ​ലം മാ​റ്റാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട്ടേ​യ്ക്കാ​ണ് ക​ണ്ട​ക്ട​റെ സ്ഥ​ലം​മാ​റ്റി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പ​രാ​തി​യ്ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​മ്പ​യി​ൽ നി​ന്നും നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. നി​ല​യ്ക്ക​ൽ സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക‍​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള വ​ന​മേ​ഖ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ  വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ഏ​റെ നേ​രം വ​ന​മേ​ഖ​ല​യി​ൽ കാ​ത്തു​നി​ന്ന​ശേ​ഷം മ​റ്റൊ​രു വാ​ഹ​നം വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് സം​ഘ​ത്തി​ന് വീ​ണ്ടും യാ​ത്ര തു​ട​രാ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര ചട്ടം: സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Kerala

വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യും; സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് സു​രേ​ഷ്ഗോ​പി​യു​ടേ​തെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഓ​രോ ഘ​ട്ട​ത്തി​ലും ഓ​രോ സ്ഥ​ല​ത്ത് എ​യിം​സ് വ​രു​മെ​ന്നാ​ണ് അ​ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ദ്യം തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് പ​റ​ഞ്ഞു, പി​ന്നീ​ട് ത​ന്‍റെ അ​മ്മ​വീ​ടാ​യ ആ​ല​പ്പു​ഴ​യി​ൽ വ​രു​മെ​ന്ന് മാ​റ്റി​പ്പ​റ​ഞ്ഞു. ഇ​പ്പോ​ൾ തെ​ങ്കാ​ശി​യി​ൽ വ​ന്നാ​ലും മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​രേ​ഷ്ഗോ​പി​യെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ ഒ​ളി​മ്പി​ക്സ് ന​ട​ത്തു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റേ​തെ​ന്ന് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി​ക്കെ​തി​രെ​യും കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. മോ​ഷ്ടാ​വാ​യ പോ​റ്റി​യെ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തും അ​ക​ത്തു ക​യ​റ്റി​യ​തും ത​ന്ത്രി​യാ​ണെ​ന്ന് അ​ദേ​ഹം ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് മ​ത​വി​കാ​രം ഇ​ള​ക്കി വി​ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി ബി​ജെ​പി​യേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ സ്വ​ര​മാ​ണെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Kerala

ഡ്രൈ​വ​ര്‍​ക്ക് പി​ന്നി​ൽ യു​ഡി​എ​ഫ്, കെ​എ​സ്ആ​ര്‍​ടി​സി ന​ന്നാ​വ​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം: ഗ​താ​ഗ​ത മ​ന്ത്രി

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി സൂ​ക്ഷി​ച്ച​തി​ന് ഡ്രൈ​വ​റെ സ്ഥ​ലം​മാ​റ്റി​യ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ.

ന​ട​പ​ടി നേ​രി​ട്ട ഡ്രൈ​വ​ർ​ക്കു പി​ന്നി​ൽ യു​ഡി​എ​ഫ് ആ​ണെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ വ​യ്ക്കാ​ൻ പ​ണം ന​ൽ​കി​യ​ത് യു​ഡി​എ​ഫ് യൂ​ണി​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ന​ന്നാ​വ​രു​ത് എ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം. കെ​എ​സ്ആ​ര്‍​ടി​സി ന​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യൂ​ണി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ഡ്രൈ​വ​റു​ടെ സ്ഥ​ലം മാ​റ്റം റ​ദ്ദാ​ക്കി​യ കോ​ട​തി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ, വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ഗ​ണേ​ഷ്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

സ്ഥ​ലം​മാ​റ്റം ചോ​ദ്യം ചെ​യ്തു കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ജ​യ്‌​മോ​ന്‍ ജോ​സ​ഫ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വെ​ള്ള​ക്കു​പ്പി ബ​സി​ല്‍ സൂ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി​യ​ത് ഉ​ചി​ത​മാ​ണോ​യെ​ന്നും ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍ സം​സ്‌​കാ​ര​മാ​ണു മാ​റേ​ണ്ട​തെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ്ഥ​ലം മാ​റ്റു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍, മ​തി​യാ​യ കാ​ര​ണം വേ​ണം. ഹ​ര്‍​ജി​ക്കാ​ര​ന്‍ ബ​സി​ല്‍ സൂ​ക്ഷി​ച്ച​തു മ​ദ്യ​ക്കു​പ്പി​യ​ല്ല​ല്ലോ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള​ല്ല, ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍​സം​സ്‌​കാ​രം മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് പ​റ​ഞ്ഞു.

ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ലി​നോ​ടു ചേ​ര്‍​ന്ന് ര​ണ്ട് കു​ടി​വെ​ള്ള​ക്കു​പ്പി​ക​ള്‍ വ​ച്ചി​രി​ക്കു​ന്ന​തു യാ​ത്ര​യ്ക്കി​ടെ നേ​രി​ട്ടു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ഇ​ട​പെ​ട്ട് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Kerala

വാ​ഹ​ന ഫ്ലാ​ഗ് ഓ​ഫ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ൽ വീ​ഴ്ച: ഗ​താ​ഗ​ത​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

തി​രു​വ​ന​ന്ത​പു​രം : മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന ഫ്ലാ​ഗ് ഓ​ഫ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ വി. ​ജോ​യി​യോ​ടാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ന​പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത രീ​തി​യും സ​ദ​സി​ല്‍ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​രം പ​രി​സ​ര​ത്ത് വെ​ച്ച് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ച​ട​ങ്ങാ​ണ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ റ​ദ്ദാ​ക്കു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ച​ത്.

ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൊ​ട്ടാ​ര​ത്തി​നു മു​ന്നി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സം​ഘാ​ട​ക​ർ ഇ​ത് അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ പ്ര​സം​ഗം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ ശാ​സി​ക്കു​ക​യും പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച് മ​ട​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഡോ.​പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ഥി​ക​ളാ​യി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​തി​നി​ധ്യം കു​റ​വാ​യി​രു​ന്നു. ഇ​തും മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ചു. വ​ള​രെ കു​റ​ച്ചു ക​സേ​ര​ക​ൾ മാ​ത്ര​മാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യാ​ണ് ഒ​രു പ​രി​പാ​ടി വെ​ച്ചി​രു​ന്ന​തെ​ങ്കി​ൽ എ​ല്ലാ​വ​രും എ​ത്തി​യേ​നെ.

നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത് ത​ന്‍റെ പാ​ർ​ട്ടി​ക്കാ​രും കു​റ​ച്ച് കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ത​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ൽ ടൈ​ല്‍ പൊ​ട്ടി​പ്പോ​കു​മെ​ന്നും അ​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​വി‌​ടെ ഇ‌​ടാ​ഞ്ഞ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up